താമരശ്ശേരി: താമരശ്ശേരി ചുങ്കത്തെ മുത്തൂറ്റ് ഫിൻകോർപ് എന്ന സ്വർണ പണയ വായ്പ നൽകുന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 124625 രൂപ തട്ടിയതായി പരാതി.
26.10.2023, 03.11.2023 എന്നീ തീയതികളിൽ അമ്പായത്തോട് അറമുക്ക് ഇ കെ ആഷിഖ് ആണ് 24.1 ഗ്രാം തൂക്കം വരുന്ന പുറമേ സ്വർണം പൂശിയ ലോഹ നിർമ്മിത വളകൾ സ്വർണം എന്ന വ്യാജേന പണയം വെച്ച് പണം തട്ടിയത്.
മുത്തൂറ്റ് ഫിൻകോർപ് താമരശ്ശേരി ചുങ്കം ബ്രാഞ്ച് മാനേജറാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.