1986 മുതൽ 2023 മാർച്ച് 31 വരെ കാലയളവിൽ വിലകുറച്ചു കാണിച്ച രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർവാല്യൂഷൻ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഇളവുകളോ ടെ തുക അടച്ചു നടപടികളിൽ നിന്നും ഒഴിവാകാനുള്ള അവസരം താമരശ്ശേരി ടൗൺ സബ് രജിസ്ട്രാർ ഓഫീസിൽ ഒരുക്കിയിരിക്കുന്നു 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്തിട്ടുള്ള ആധാരങ്ങളിലെ അണ്ടർവാല്യൂവേഷൻ കേസുകളിൽ ഈടാക്കാനുള്ള മുദ്രവിലയിൽ പരമാവധി 60% വരെയും ഫീസിനത്തിൽ പരമാവധി 75% വരെയും ഇളവ് ലഭിക്കുന്നു 2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കേസുകൾക്ക് ഫീസ് മുഴുവനായി ഒഴിവാക്കിയും മുദ്രവിലയിൽ 50% ഇളവോ ടും കൂടിയുമാണ് ആനുകൂല്യം ലഭിക്കുന്നത് ഈ പദ്ധതി 2025 മാർച്ച് 31ന് അവസാനിക്കുന്നതാണ് ഈ സുവർണാ വസരം ഉപയോഗപ്പെടുത്തി അണ്ടർവാലുവേഷൻ കേസുകളുടെ തുടർനടപടികളിൽ നിന്നും ഒഴിവാകാ വുന്നതാണ്. രജിസ്ട്രേഷൻ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ, pearl. registration.kerala. gov. in ൽ know your document undervalued or not എന്ന ഓപ്ഷനിൽ പൊതുജനങ്ങൾക്ക് തങ്ങളുടെ ആധാരം അണ്ടർവാലുവേഷനിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കാവുന്നതാണ് അണ്ടർവാലുവേഷൻ കേസുകൾ തീർപ്പാക്കുന്നതിനായി 2025 ഫെബ്രുവരി 25 തീയതി ചൊവ്വാഴ്ച 11 മണി മുതൽ ഒരു മണി വരെ താമരശ്ശേരി ടൗൺ സബ് രജിസ്റ്റർ ഓഫീസിൽ സെറ്റിൽമെന്റ് കമ്മീഷൻ അദാലത്ത് നടത്തപ്പെടുന്നു അദാലത്തിൽ ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) ക്യാമ്പ് ചെയ്ത് കേസുകൾ തീർപ്പാക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് താമരശ്ശേരി ടൗൺ സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടുകphone 9744977988
അണ്ടർ വാല്യൂഷൻ സെറ്റിൽമെന്റ് കമ്മീഷൻ അദാലത്ത് 2025 ഫെബ്രുവരി 25ന്
byWeb Desk
•
0