Trending

ഇലുമിനാറ്റി 2K25 സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി



താമരശ്ശേരി : മലയോര കേന്ദ്രമായ താമരശ്ശേരിയുടെ ഹൃദയഭാഗത്ത് നൂറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി തലയുയർത്തി നിൽക്കുന്ന  ഗവൺമെൻറ് യുപി സ്കൂളിൻ്റെ 103-ാം വാർഷികവും യാത്രയയപ്പു സമ്മേളനവും സമാപിച്ചു. സ്കൂളിന് ഐഡി ബി ഐ ബാങ്ക് അനുവദിച്ച ആറ് ആൻഡ്രോയിഡ് ടിവികളുടെ സ്വിച്ച് ഓൺ കർമ്മവും ഇതോടൊപ്പം നടന്നു.
സർവീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ.മുഹമ്മദ്‌ സാലിഹ്,താമരശ്ശേരി എ.ഇ. ഒ ശ്രീ. വിനോദ്. വി എന്നിവർക്ക് മെമൻ്റോകൾ നൽകികൊണ്ട് നാട്ടുകാരും പി.ടി.എ യും ചേർന്ന് ഊഷ്മളമായ യാത്രയപ്പു നൽകി. യോഗത്തിൽ എസ്. എം.സി ചെയർമാൻ സുൽഫിക്കർ അധ്യക്ഷനായി.
ടി.വികളുടെ സ്വിച്ചോൺ കർമ്മം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.അരവിന്ദൻ നിർവഹിച്ചു. വാർഡ് മെമ്പർ ജോസഫ് മാത്യു, സീനിയർ അസിസ്റ്റൻ്റ് ജലജ.പി.സൈമൺ, മദർ പി.ടി എ പ്രസിഡൻ്റ് ജ്യോതി സുനിൽ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻ്റ് അനിൽ വി.പി സ്വാഗതവും എച്ച്.എം മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post