താമരശ്ശേരി: നിർമ്മാല്യം 2K25 എന്ന പേരിൽ സംഘടിപ്പിച്ച ചമൽ നിർമ്മല എൽ.പി സ്‌കൂളിന്റെ വാർഷികാഘോഷം ശ്രദ്ധേയമായി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവ് ആഗ്ന യാമി വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
കുട്ടികൾ നാടിൻ്റെ അഭിമാനമാവണമെന്നും തങ്ങളുടെ ഉള്ളിലെ കഴിവുകൾ തിരിച്ചറിഞ്ഞ് അവയെ വളർത്താൻ കുട്ടികൾക്ക് സാധിക്കണമെന്നും ആഗ്ന യാമി അഭിപ്രായപ്പെട്ടു.
സ്‌കൂൾ മാനേജർ ഫാ. ജിന്റോ വരകിൽ അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് പ്രതിനിധി ക്രിസ്റ്റീന വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപ്പഞ്ചായത്തംഗം അനിൽ ജോർജ്, എൽ.പി.സ്‌കൂൾ പ്രധാനാധ്യാപിക റിൻസി ഷാജു, നിർമല യു.പി.സ്‌കൂൾ പ്രധാനാധ്യാപിക ജിസ്‌ന ജോസ്, പിടിഎ പ്രസിഡന്റ് അഡ്വ ബിജു കണ്ണൻതറ എം.പി.ടി.എ പ്രസിഡന്റ് ആയിഷ സത്താർ, സ്റ്റാഫ് സെക്രട്ടറി ഗോൾഡ വർഗീസ്, സ്‌കൂൾ ലീഡർ അബേദ് കൃഷ്ണ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.