പൂനൂർ : പകുതി വിലക്ക് സ്ത്രീകൾക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും വിദ്യാർഥികൾക്ക് ലാപ്ടോപ്പും വാഗ്ദാനം ചെയ്ത്
തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഉണ്ണികുളത്ത് 359 പേർ തട്ടിപ്പിനിരയായതായി പ്രാഥമിക വിവരം. കാന്തപുരം,പുനൂർ, എകരൂൽ തുടങ്ങിയ പ്രദേശങ്ങളിൽ സമാന രീതിയിൽ കോടികളുടെ തട്ടിപ്പ് നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
കാന്തപുരത്തെ പ്രധാന ജീവകാരുണ്യ സംഘടനയായ യങ് മെൻസ് കാന്തപുരത്തിന് കീഴിൽ സ്കൂട്ടറിനും മറ്റും ബുക്ക് ചെയ്തവർക്ക് മാത്രം ഒരു കോടിയോളം രൂപയുടെ സാധനസാമഗ്രികളാണ് ലഭിക്കാനുള്ളതായാണ് പുറത്തു വരുന്ന വിവരം. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരവുമായി അടിത്ത ബന്ധം പുലർത്തുന്നവരാണ് യംഗ് മെൻസിൻ്റെ തലപ്പത്തുള്ളത്.