Trending

പരിചയം നടിച്ച് കടയുടമയായ വയോധികൻ്റെ പോക്കറ്റിൽ നിന്നും 900 രൂപ അടിച്ചുമാറ്റി യുവാവ് സ്ഥലം വിട്ടു.




 ഇന്ന്   വൈകുന്നേരം 5 മണിക്ക്   കാന്തപുരം മേപ്പാട് മിനി സൂപ്പർമാർകെറ്റിനു മുന്നിൽ ഇരിക്കുകയായിരുന്ന കട ഉടമയായ മേപ്പാട് മൊയ്തീൻ്റെ പോക്കറ്റിൽ നിന്നുമാണ് വിരുതൻ   900 രൂപ അടിച്ചു മാറ്റിയത്.

നേരെ കടയിലേക്കു വന്ന്  ഐസ്ക്രീം സൂക്ഷിച്ച ഫ്രീസറിൻ്റെ അടുത്ത് വന്ന് അകത്തേക്ക് നോക്കി ഒന്നും വാങ്ങാതെ തിരിഞ്ഞ് പുറത്ത് ഇരിക്കുകയായിരുന്ന മൊയ്തീൻ്റെ അടുത്ത് വന്ന് അറിയുമോ എന്ന് ചോദിച്ച് ഒരു കൈ പിടിച്ച് മറ്റേ കൈ കൊണ്ട് പോക്കറ്റിൽ ഉണ്ടായിരുന്ന മാസ്കും, പണവും എടുത്ത് പിന്നീട് മാസ്ക് മാത്രം തിരികെ കൊടുത്ത് മുൻ പരിചയമുള്ള പോലെ സംസാരിച്ച് പണം കൈയിൽ മറിച്ചുപിടിച്ച് സ്ഥലം വിടുന്നത് cctv യിൽ വ്യക്തമാണ്.

Post a Comment

Previous Post Next Post