ഉള്ളിയേരി: ഒറ്റപ്പാലം വാണിവിലാസിനിയിൽ പെട്രോൾ ബോംബേറിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ളിയേരി ഉള്ളൂർ സ്വദേശി ജിഷ്ണു മരിച്ചു.
മൂന്നാഴ്ച മുമ്പാണ് പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിർമാണത്തിനായി ജിഷ്ണുണുവും, സുഹൃത്ത് പ്രജീഷും ഒറ്റപ്പാലത്ത് എത്തിയത്. പ്രജീഷിനും പരുക്കേറ്റിരുന്നു.
ജനുവരി മാസം പതിമൂന്നിന് പുലർച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. ആക്രമണം നടക്കുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ ഉറങ്ങി കിടക്കുകയായിരുന്നു ഇരുവരും. അയൽവാസിയായ യുവാവാണു പെട്രോൾ ബോംബ് എറിഞ്ഞത്.