പുതുപ്പാടി കണ്ണപ്പൻകുണ്ട് മട്ടിക്കുന്ന് വേണു (65), ഭാര്യ ശാരദ (58) എന്നിവർക്കാണ് കടന്നൽക്കുത്തേറ്റത്. തിങ്കളാഴ്ച രാവിലെ പത്തോടെ വീടിന് സമീപത്തെ പറമ്പിൽ വെച്ചാണ് സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ തീയിട്ടും മറ്റുമാണ് കടന്നലിൽ നിന്നും ഇരുവരെയും രക്ഷപ്പെടുത്തിയത്. ശരീരമാസകലം കുത്തേറ്റ ഇരുവരെയും ആദ്യം കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.