Trending

ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ പരുക്കേറ്റ ഉള്ളിയേരി സ്വദേശി മരിച്ചു.

ഉള്ളിയേരി: കഴിഞ്ഞ ജനുവരി പതിമൂന്നിന് പാലക്കാട് ഒറ്റപ്പാലത്ത് നിർമ്മാണം പുരോഗമിക്കുന്ന വീടിന് സമീപം കുളം കുഴിക്കാൻ എത്തിയപ്പോൾ യുവാവിൻ്റെ പെട്രോൾ ബോംബേറിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ളിയേരി ഉള്ളൂർ സ്വദേശി വിഷ്ണു (27) മരിച്ചു.


വിഷ്ണുവും സുഹൃത്തായ പ്രജീഷുമടക്കം ആറുപേർ നിർമ്മാണത്തിലിരിക്കുന്ന വീടിൻറെ പൂമുഖത്ത് കിടന്നുറങ്ങുന്ന അവസരത്തിലാണ് ഇവർക്ക് മുകളിലേക്ക് അയൽവാസിയായ യുവാവ് പെട്രോൾ ബോംബ് എറിഞ്ഞത്.സംഭവത്തിൽ വിഷ്ണുവിനും, പ്രജീഷിനുമാണ് പരുക്കേറ്റിരുന്നത്.


 ശബ്ദം കേട്ട് അടുത്തുളളവർ ഓടി കൂടിയപ്പോൾ പെട്രോൾബോംബാ എറിഞ്ഞ അയൽവാസിയായ പ്രതി നീരജ് ഓടി രക്ഷപ്പെട്ടു. 

പരുക്കേറ്റവരെ നാട്ടുകാർ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. പ്രജീഷിൻ്റെ പരുക്ക് നിസാരമായിരുന്നു.


പ്രതി ചുനങ്ങാട് വാണി വിലാസിനി മനയങ്കത്ത് നീരജിനെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ  സേലത്ത് വെച്ച് പിന്നീട് പൊലീസ്  അറസ്റ്റ് ചെ തിരുന്നു. 

Post a Comment

Previous Post Next Post