താമരശ്ശേരി:കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് എന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ അസഹനീയ ദുർഗന്ധം സഹിക്കാനാവാതെ ജനങ്ങൾ ഇന്നും അർദ്ധരാത്രി തെരുവിലിറങ്ങി.
താമരശ്ശേരി പഞ്ചായത്തിലെ കുടുക്കിൽ ഉമ്മരം, അമ്പലമുക്ക്, കൂടത്തായി ഭാഗത്തെ വീട്ടമ്മമാരും, കുട്ടികളും, നാട്ടുകാരും ഫാക്ടറി എംഡിയുടെ താമരശ്ശേരിയിലുള്ള വീട്ടിലേക്ക് രാത്രി 12 മണിക്ക് മാർച്ച് നടത്തി. പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചു.