താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമി കോളനി മൂന്നാം പ്ലോട്ടിലെ സാജിതക്കും മക്കൾക്കും ഇന്ന് ആഹ്ളാദ ദിനം,
പരേതനായ ചുണ്ടയിൽ മുഹമ്മദ് ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മക്കളായ നാസർ മാഷിൻ്റെയും, മജീദ് ഭവനത്തിൻ്റെയും നേതൃത്വത്തിൽ രൂപീകരിച്ച ഗൃഹനിർമ്മാണ കമ്മറ്റി സുമനസ്സുകളുടെയും, തൃശൂർ മേഴ്സി കോപ്സ് എന്ന സംഘടനയുടെയും സഹായത്തോടെയായിരുന്നു ഗൃഹനിർമ്മാണം. 2025 ഫെബ്രുവരി 16 ന് മിച്ചഭൂമി കോളനിയിൽവെച്ച് കോഴിക്കോട് റൂറൽ എസ് പി KE ബിജു ഐപിഎസ് വീടിൻ്റെ താക്കോൽ സാജിദ കുടുംബത്തിന് കൈമാറി. റിട്ടയേഡ് DYSP സുരേഷ് TK ആധ്യക്ഷ്യം വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ബേബി രവീന്ദ്രൻ .KR രാജൻ, യൂസുഫ് ഹാജി, താമരശ്ശേരി DYSP സുഷീർ, താമരശ്ശേരി Cl സായൂജ് എന്നിവർ ആശംസകൾ അർപ്പിച്ചു.
സാജിത വീട് നിർമ്മാണക്കമ്മിറ്റി കൺവീനർ നാസർ മാഷ് സ്വാഗതവും. മജീദ് ഭവനം നന്ദിയും പറഞ്ഞു.
വീട് പണി സമയബന്ധിതമായി പൂർത്തിയാക്കിയ കോൺട്രാക്റ്റർ അബ്ദുറഹിമാൻ ബ്രാവ) യ്ക്ക് റൂറൽ SP KE ബിജു IPS ഉപഹാരം സമർപ്പിച്ചു.