കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ചുങ്കം യൂണിറ്റ് ടി നസറുദ്ദീന്റെ മൂന്നാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു .
യൂണിറ്റ് പ്രസിഡണ്ട് എ പി ചന്തു മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ KVVES ജില്ലാ വൈസ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു . വ്യാപാരികൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച നേതാവായിരുന്നു ടി നസറുദ്ദീൻ എന്ന് അമീർ മുഹമ്മദ് ഷാജി പറഞ്ഞു യൂണിറ്റ് ട്രഷറർ പി എം സാജു ,വൈസ് പ്രസിഡണ്ട് സിപി ജോൺസൺ ,സെക്രട്ടറിമാരായ വി കെ അബ്ദുറഹിമാൻ, ടി പി ഷരീഫ്, യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് സന്തോഷ് കുമാർ ,വനിതാ വിംഗ് പ്രസിഡണ്ട് റുഖിയ ലത്തീഫ്,എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു കൂടാതെ അബ്ദുൽ റഹ്മാൻ കുടുംബസഹായ ഫണ്ടിലേക്ക് യൂണിറ്റിൽ നിന്നും സ്വരൂപിച്ച ധനസഹായം യൂണിറ്റ് പ്രസിഡൻ്റ് ചന്തു മാസ്റ്റർ അമീർ മുഹമ്മദ് ഷാജിക്ക് കൈമാറി യോഗത്തിൽ കെ പി അബ്ദുൽസലാം സ്വാഗതവും , എ കൃഷ്ണൻ ക്കുട്ടി നന്ദിയും പറഞ്ഞു