താമരശ്ശേരി: താമരശ്ശേരി എക്സൈസ് റെയി ഞ്ച് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസറായ ഷിംല യെ കയ്യേറ്റം ചെയ്യുകയും, അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി ചമൽ പൂവൻമല സ്വദേശി രാജേഷിനെ അറസ്റ്റു ചെയ്തു.
കഴിഞ്ഞ ജനുവരി ഒന്നാം തിയ്യതി രാത്രി 10.15ന് മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും ഒന്നിച്ച് സ്കൂട്ടറിൽ ചാരായ വിൽപന നടത്തിയ പ്രതികളായ രാജൻ, അശോകൻ എന്നിവരെ പിടികൂടി വാഹനത്തിൽ കയറ്റിയ സമയത്ത് ചമൽ അങ്ങാടിയിൽ വെച്ച് ഷിംല അടക്കമുള്ള എക്സൈസ് സംഘവുമായി പ്രതി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, ഷിംലയെ അന്യായമായി തടഞ്ഞ് വെച്ച് അസഭ്യം പറയുകയും ഇടത് കൈ ബലമായി പിടിച്ച് തിരിച്ചും തള്ളിയിട്ടും പരിക്കേൽപിച്ച് ഡ്യൂട്ടി വൈകിപ്പിച്ച് പരാതിക്കാരിയുടെയും എക്സൈസ് സംഘത്തിൻ്റെയും ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും പരാതിക്കാരിക്ക് മാനഹാനി ഉണ്ടാകുകയും ചെയ്തു എന്ന പരാതിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഇന്ന് രാവിലെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.