ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിച്ചു.
സമാപന സമ്മേളനം സോഫ്റ്റ് ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് ജോൺ ഉദ്ഘാടനം ചെയ്തു.
വാർഷികത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റും, കുട്ടികളുടെ കലാപരിപാടികളും, ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു.
എം ഇ എസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ആർ കെ ഷാഫി ലഹരിവിരുദ്ധ ക്ലാസ്സ് കൈകാര്യം ചെയ്തു. ഫുട്ബോൾ ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനദാനവും സമാപന സമ്മേളനത്തിൽ വെച്ച് നടത്തി. ക്ലബ് സെക്രട്ടറി റാഷിദ് സ്വാഗതവും ക്ലബ് ജോയിന്റ് സെക്രട്ടറി അനു കല്ലയിൽ നന്ദിയും പറഞ്ഞു