താമരശ്ശേരി: കൂടത്തായി കോടഞ്ചേരി റോഡിൽ കൂടത്തായി പഞ്ചായത്ത് കിണറിന് സമീപം വെച്ച് അനധികൃത മദ്യവിൽപ്പന സംഘം ഇരുമ്പ് പൈപ്പും ആയുധങ്ങളും ഉപയോഗിച്ച് മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ചതായി പരാതി.
കരിമ്പാലക്കുന്നിൽ താമസിക്കും കക്കാട് പൊയിൽ കൂടത്തായി അബദുള്ള (55) നാണ് ക്രൂരമായി പരുക്കേറ്റത്, കൈ എല്ല് പൊട്ടുകയും, മുഖത്ത് ആഴത്തിൽ മുറിവേൽക്കുകയും, തലക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അനധികൃത മദ്യവിൽപ്പന നടത്തുന്ന രണ്ടംഘ സംഘത്തിനടുത്ത് മദ്യം കഴിക്കാൻ എത്തിയതിന് ശേഷമുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണം .
ഏറെക്കാലമായി ഈ സ്ഥലത്ത് അനധികൃത മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന് നാട്ടുകാരും പറയുന്നു. രാത്രി 9 മണിയോടെയായിരുന്നു സംഭവം, കൂടത്തായി പള്ളി പെരുന്നാൾ പ്രമാണിച്ച് ഇന്ന് പൊടിപൊടിച്ച അനധികൃത മദ്യക്കച്ചവടമാണ് പ്രദേശത്ത് നടക്കുന്നത് എന്നും നാട്ടുകാർ പറഞ്ഞു.