Trending

കടകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

കിഴക്കോത്ത്:ഹെൽത്തി കേരളപരിശോധനയുടെ ഭാഗമായി ചളിക്കോട് അങ്ങാടി, എളേറ്റിൽ വട്ടോളി തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി ഹോട്ടലുകളിൽ നിന്ന് പഴകിയ നെയ്ചോർ, ചിക്കൻ കറി, മയോണിസ് ' തുടങ്ങിയ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു, നിരോധിത പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്ത് ഫൈൻ ചുമത്തി , സ്ഥാപനങ്ങൾ വൃത്തിയാക്കി സൂക്ഷിക്കാനും, കുടിവെള്ള പരിശോധനകൾ നടത്താനും, ഹെൽത്ത് കാർഡ് ഇല്ലാത്തവർ ഭക്ഷണം സാധനങ്ങൾ കൈകാര്യം ചെയ്യരുത് എന്നും കർക്കശനിർദ്ദേശങ്ങൾ നൽകി, പരിശോധനകൾ വരും ദിവസങ്ങളിലും തുടരും. ഹെൽത്ത് ഇൻസ്പെകർ ബിജു ബാലുശ്ശേരിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് ,റാഹീലബീഗം എന്നിവർ , പങ്കെടുത്തു

Post a Comment

Previous Post Next Post