കട്ടിപ്പാറ :കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്യേണ്ടിവന്നകോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂൾ അധ്യാപിക കട്ടിപ്പാറ സ്വദേശി അലീനയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരും സ്കൂൾ മാനേജ് മെന്റും ഒരുപോലെ കുറ്റകരാണെന്നത് ഗൗരവത്തിലെടുക്കണമെന്നും കുറ്റം ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും നാഷണൽ ലീഗ് ആവശ്യപ്പെട്ടു. കുടുംബത്തിന് നീതിലഭിക്കണം. അന്വേഷണം പ്രഹസനം ആവരുത് നടപടികൾ വൈകുംതോറും കുറ്റവാളികൾ രക്ഷപെടാൻ അവസരം ഉണ്ടാകും അത് അനുവദിക്കാൻ പാടില്ല അലീന ടീച്ചറുടെ കുടുംബത്തെ സന്ദർശിച്ച നാഷണൽ ലീഗ് ജില്ലാ ഓർഗനൈസിംങ് സെക്രട്ടറി വഹാബ് മണ്ണിൽ കടവ്, നാഷണൽ ഫാർമേഴ്‌സ് ലീഗ് സംസ്ഥാന സെക്രട്ടറി കുഞ്ഞിമരക്കാർ എ. കെ താമരശേരി.എന്നിവർ ആവശ്യപ്പെട്ടു കുടുംബത്തിന് നീതി കിട്ടുന്നതിന് നാഷണൽ ലീഗ് കൂടെയുണ്ടാവുമെന്ന് നേതാക്കൾ പറഞ്ഞു കട്ടിപ്പാറ പഞ്ചായത്ത് നാഷണൽ ലീഗ് ഭാരവാഹികളായ ഒ കെ മുഹമ്മദ്. അസീസ് തേവർമല ഹുസൈൻ തുടങ്ങിയവർഒപ്പമുണ്ടായിരുന്നു