താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപം എം എ ജ്വല്ലറിക്ക് മുൻവശം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ കൂട്ടിയിട്ട കരിങ്കലിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. ബൈക്ക് യാത്രികരായ
മലപ്പുറം വേങ്ങര സ്വദേശികളായ സക്കറിയ, സിനാൻ എന്നിവർക്കാണ് പരുക്കേറ്റത്.ഇവർക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട് ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്.മറ്റൊരു സ്കൂട്ടറിൽ സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ബൈക്ക് ഓടിച്ചയാൾ ഉറങ്ങി പോയതാണ് അപകട കാരണം.
പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം