താമരശ്ശേരി സ്വദേശിനിയായ തീർത്ഥ സുൽത്താൻബത്തേരി സെൻ മേരീസ് കോളേജിൽ രണ്ടാംവർഷ ബിരുദ്ധ വിദ്യാർത്ഥിനിയാണ്.
നാലു വയസ്സു മുതൽ ഗുരു Dr.സജേഷ് എസ് നായരുടെ ( സരസ്വതി നാട്യ ഗൃഹം, താമരശ്ശേരി) കീഴിൽ ക്ലാസിക്കൽ നൃത്തം അഭ്യസിച്ച് വരുന്നു. കേരളത്തിലും പുറത്തും ആയി നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം പുൽപ്പള്ളിയിൽ വച്ച് നടന്ന കാലിക്കറ്റ് സർവകലാശാല എഫ് സോൺ കലോത്സവത്തിൽ കലാതിലകം ആയിരുന്നു.