Trending

കണ്ണോത്ത് സെന്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ നിറവിൽ





താമരശ്ശേരി: എഴുപത്തഞ്ച് വർഷം പിന്നിടുന്ന കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് വ്യാഴാഴ്ച തുടക്കമാകും.  13 ന് വൈകുന്നേരം 5.30 ന് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സ്കൂൾ വാർഷികാഘോഷം നടക്കും. ചലച്ചിത്ര നടനും സംവിധായകനുമായ രമേശ് പിഷാരടി ഉദ്ഘാടനം ചെയ്യും. തുടർന്ന് സമന്വയം എന്ന പേരിൽ കുട്ടികളുടെ കലാസന്ധ്യ അരങ്ങേറും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

14 ന് വെള്ളിയാഴ്‌ച വൈകുന്നേരം 5.30 ന് പൂർവ്വവിദ്യാർത്ഥി - അധ്യാപക സംഗമം നടക്കും. താമരശ്ശേരി രൂപത ബിഷപ്പ് മാർ.റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ജൂബിലി സ്‌മാരകം ഉദ്ഘാടനം ചെയ്യും.  ഭിന്നശേഷി വിദ്യാർത്ഥിനി കെ.ഫൈഹ എഴുതിയ  'ബാല്യത്തിൽ മൊട്ടുകൾ " എന്ന കവിതാ സമാഹാരം
ഇ.ടി മുഹമ്മദ് ബഷീർ എം.പി
 പ്രകാശനം ചെയ്യും. തുടർന്ന്  ഗിന്നസ് മനോജും ടീമും അവതരിപ്പിക്കുന്ന  മെഗാ ഷോ അരങ്ങേറും

 15 ന്ശനിയാഴ്‌ച പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനവും പ്രധാനാധ്യാപകനായ ജോസ് പി.എ, സെലിൻ വി.എ. എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടക്കും. എം.കെ രാഘവൻ എം.പി.ഉദ്ഘാടനം ചെയ്യും. പ്ലാറ്റിനം ജൂബിലി സ്‌മരണിക  തിരക്കഥാകൃത്ത് ജോയ് മാത്യു പ്രകാശനം ചെയ്യും. സംഘാടക സമിതി അംഗങ്ങളായ ഗിരീഷ് ജോൺ, റോയി കുന്നപ്പിള്ളി, അലക്സ് തോമസ് ചെമ്പകശ്ശേരി, രാജു വരിക്കമാക്കൽ, പി.എ. ജോസ്എന്നിവർ 
പങ്കെടുത്തു.

Post a Comment

Previous Post Next Post