ഞായറാഴ്ച രാത്രി 7 മണിക്ക് മുക്കത്ത് നടന്ന വാഹനാപകടത്തിലാണ് ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ഫാത്തിമ ജബിൻ(18) മരണപ്പെട്ടത്. മുക്കം കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകളാണ്.
ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.
കൂടെ യുണ്ടായിരുന്ന കാരാട്ട് നെജ്‌നാബി (38)നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മുക്കം അഗസ്ത്യമുഴിയിൽ ഹൈസ്‌കൂൾ റോഡിലാണ് അപകടമുണ്ടായത്. റോഡരികിലെ കുഴിയിലേക്ക് വീണ് നിയന്ത്രണം വിട്ടാണ് അപകടം.