താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധത്തിനും, പുഴ മലിനീകരണത്തിനുമെതിരെ 4 പഞ്ചായത്തുകളിലെ ഇരകൾ നടത്തുന അതിജീവന സമരം ലോക ശ്രദ്ധയിലേക്ക്.
കേരളത്തിലെ മുഖ്യധാര ദൃശ്യമാധ്യമങ്ങൾ ദുരിതമനുഭവിക്കുന്ന മേഖലകളിൽ നേരിട്ടെത്തി ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാക്കി, വിഷയം പരമ്പരയായി ലോത്തിനു മുന്നിൽ എത്തിക്കാൻ ആരംഭിച്ചിരിക്കുകയാണ്.
ഒരു നാടാകെ തേങ്ങുന്നതിൻ്റെ നേർക്കാഴ്ച അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്നവർക്ക് നേരിട്ടു മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിമാവുന്നത്.
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള മനുഷ്യാവകാശ പ്രവർത്തകർക്കും, പാരിസ്ഥിതിക പ്രവർത്തകർക്കും ജനങ്ങൾ അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കാൻ വാർത്താ പരമ്പര വഴി ഒരുക്കും.
കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഫ്രഷ് ക്കട്ട് കമ്പനി നടത്ത നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. 30 ടൺ മാത്രം ശേഷിയുള്ള കമ്പനിയിൽ 80 ടണ്ണിൽ അതികം മാലിന്യം എത്തുന്നുണ്ടെന്നും, ഇതിൽ 15 ടൺ അയൽ ജില്ല കളിലെ ഫ്രഷ് ക്കട്ടിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്ക് കൊണ്ടു പോകുന്നതിനായി നടപടി സ്വീകരിക്കുമെന്നുമാണ് പറയുന്നത്.
30 ടൺ ശേഷിയുള്ള കമ്പനിയിൽ എത്തുന്ന 80 ടണ്ണിൽ 15 ടൺ പുറത്തു കൊണ്ടു പോയാൽ ബാക്കി 65 ടൺ വരും, കമ്പനിയുടെ ശേഷി 30 എന്നിരിക്കെ ബാക്കി 35 ടൺ എന്തു ചെയ്യും..?
കൂടാതെ വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുമ്പോൾ അസഹനീയമായ ദുർഗന്ധം പുറം തള്ളുന്നതായ കര്യവും കലക്ടർ അംഗീകരിക്കുന്നുണ്ട് എന്നിട്ടും എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്നതാണ് പൊതുസമൂഹത്തിൽ നിന്നും ഉയരുന്ന ചോദ്യം.