താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ആസ്ഥാന ആശുപത്രിയായി ഉയർത്തണമെന്ന് എൻ.ജി.ഒ യൂണിയൻ താമരശ്ശേരി ഏരിയ 40-ാം സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. മലയോര മേഖലകളിലെ സാധാരണക്കാരായ ജനങ്ങൾക്ക് ആശ്രയമാകേണ്ട താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രോഗികൾ നിലവിൽ മെഡിക്കൽ കോളേജിനെയാണ് ആശ്രയിക്കുന്നത്. ഇത് പാവപ്പെട്ട രോഗികളെ സംബന്ധിച്ചു വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ താമരശ്ശേരി താലൂക്ക് ആശുപത്രിയെ ആസ്ഥാന ആശുപത്രിയായി ഉയർത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം കെ.എം.സക്കീർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ജോസ് കുര്യാക്കോസ്.ടി.ഒ പതാക ഉയർത്തി.ഏരിയ സെക്രട്ടറി ഷീന.ടി.സി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സജില.വി.കെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മനോജ് കുമാർ.വി.പി ( പ്രസിഡണ്ട്) പ്രശാന്ത് കുമാർ.എസ്, റോഷ്നി.സി(വൈസ് :പ്രസിഡണ്ടുമാർ) ഷീന.ടി.സി (സെക്രട്ടറി), ജാഫർ.ടി.കെ, അർജുർ.പി.യു (ജോ.സെക്രട്ടറിമാർ) സജില.വി.കെ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.