താമരശ്ശേരി:താമരശ്ശേരിയിൽ വിവിധയിടങ്ങളിൽ കുടിവെള്ളം പാഴാകുന്നു, ചുങ്കം മുതൽ കാരാടി വരെയുള്ള ഭാഗത്ത് നാലിടങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിൽ ഒഴുകുന്നുണ്ട്.
സിതാര ടെക്സ്റ്റസ്റ്റയിൽസിന് മുന്നിൽ വൻതോതിലാണ് ജലം പാഴാവുന്നത്.
നേരത്തെ പഴയ ബസ് സ്റ്റാൻ്റിനു മുന്നിൽ പെപ്പ് പൊട്ടി കിണർ തന്നെ രൂപപ്പെട്ടിരുന്നു, ഇവിടെ കപ്പിയും, കയറും ഉപയോഗിച്ച് വെള്ളം കോരി നാട്ടുകാർ പ്രതിഷേധിച്ചതിന് ഒടുവിലാണ് അറ്റകുറ്റപണി നടത്തിയത്. എന്നാൽ മറ്റു സ്ഥലങ്ങളിലെ ലീക്ക് അടക്കാൻ വാട്ടർ അതോറിട്ടി തയ്യാറായില്ല.
പല തവണ പരാതി നൽകിയിട്ടും പരിഹാരം കാണാൻ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല എന്ന് നാട്ടുകാർ പറഞ്ഞു.
കെടവൂർ ജുമാമസ്ജിദിന് എതിർവശം, താനം ജ്യ്വല്ലറിക്ക് മുൻവശം, വട്ടക്കുണ്ട് പാലം,കാരാടി-ബൈപ്പാസ് റോഡ്, സിതാരക്ക് മുൻവശം എന്നിവിടങ്ങളിലാണ് പ്രധാനമായും കുടിവെള്ളം പാഴാകുന്നത്.
ഇതിനെത്തുടർന്ന് ആം ആദ്മി പാർട്ടിയും വാട്ടർ അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.
രണ്ടു തവണ രേഖാമൂലം വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകുകയും പല തവണ അദ്ദേഹത്തെ ഫോണിൽ വിളിച്ചു ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്‌തെങ്കിലും തിരിഞ്ഞു നോക്കാൻ തയ്യാറായില്ല എന്ന് ആംആത്മി പാർട്ടി ഭാരവാഹികൾ പറഞ്ഞു