താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെയും, താലൂക്ക് ആശുപത്രിയുടെയും നേതൃത്യത്തിൽ പാലിയേറ്റീവ് രോഗീ ബന്ധു സംഗമം താമരശ്ശേരി കുടുക്കിൽ ഉമ്മരം ഓർക്കിഡ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ മഞ്ജിത, ഡോ. ജ്യോതി ശ്രീ, ബാബു കുടുക്കിൽ, സി സെയിൻ, നൗഫൽ തുടങ്ങിയവർ സംസാരിച്ചു, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ നന്ദി പറഞ്ഞു.
വിവിധ കലാപരിപാടികളോടെ സംഗമം വൈകുന്നേരം വരെ നീണ്ടു നിൽക്കും.