താമരശ്ശേരി: താമരശ്ശേരി പുതിയ ബസ്റ്റാൻ്റിനടുത്ത് വെച്ച് മൂന്നര ഗ്രാം എം ഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടി.
ഓമശ്ശേരി വേനപ്പാറ സ്വദേശി പൂകുന്നുമ്മൽ ശ്രീകുട്ടൻ (25) നെയാണ് ഇന്നലെ രാത്രി താമരശേരി പുതിയ ബസ് സ്റ്റാൻ്റ്ന് സമീപം വെച്ച് പിടികൂടിയത്.
പോലീസിനെ കണ്ട് മയക്കുമരുന്നുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്.
കോഴിക്കോട് റൂറൽ എസ് പി.കെ ഇ ബൈജു വിൻ്റെ കീഴിലുള്ള സംഘമാണ് പിടികൂടിയത്. പിടിച്ചെടുത്ത MDMA ക്ക് വിപണിയിൽ പതിനായിരം രൂപ വിലവരും.
ലഹരിക്ക് അടിമയായ ഇയാൾ മയക്കുമരുന്ന് ഉപയോഗവും, വിൽപ്പനയും നടത്തുന്നയാളാണ്. ബാംഗ്ലൂരിൽ നിന്നാണ് ഇയാള് ലഹരി മരുന്ന് എത്തിക്കുന്നത്.ഇയാളുടെ ലഹരിസംഘത്തിൽ പെട്ട വരെ കുറിച്ചും പോലീസിന് വിവരം അന്വേഷിക്കുന്നുണ്ട്.താമരശ്ശേരി കോടതി ഇയാളെ റിമാൻഡ് ചെയ്തു.
നർക്കോട്ടിക്ക് സെൽ ഡി.വൈ. എസ് .പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡി.വൈ. എസ്. പി സുശീർ .കെ എന്നിവരുടെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും താമരശ്ശേരി എസ്.ഐ ബിജു ആർ. സി, യൂം താമരശ്ശേരി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.