താമരശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡൻ്റ് ടി നസിറുദ്ദീൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ടൗൺ യൂണിറ്റ് യൂത്ത് വിംഗ്, വനിതാ വിംഗ് എന്നിവയുടെ നേതൃത്വത്തിൽ താമരശ്ശേരി പട്ടണം ശുചീകരിച്ചു.
വലുപ്പച്ചെറുപ്പമില്ലാതെ ആണും പെണ്ണുമെന്ന ഭേദമില്ലാതെ ഒരേ മനസ്സും ഒരേ വികാരവുമായാണ്
താമരശ്ശേരിയുടെ നടവഴികളിലൂടെ അഴുക്കും, ചപ്പുചവറുകളും പുൽക്കൊടികളും, തുടച്ച് നീക്കി അവരൊന്നിച്ച് കൈകോർത്ത് താമരശ്ശേരിയുടെ നഗര ഹൃദയം മനോഹരമാക്കിയത്. .
കച്ചവടത്തിനപ്പുറം നാടിൻ്റെ നന്മകളുടെയും കൂടി ഭാഗമാണ് താമരശ്ശേരിയിലെ വ്യാപാരികളെന്ന് വിളിച്ചോതുന്നതായിരുന്നു ഇന്നത്തെ പ്രവർത്തനം .
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ധീൻ ദിനാചരണത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് , യൂത്ത് വിങ്ങ് , വനിതാ വിങ്ങ് സംയുക്തമായാണ് താമരശ്ശേരി ടൗൺ ശുചീകരിച്ചത് .
ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ നിർവ്വഹിച്ചു .
യൂണിറ്റ് പ്രസിഡണ്ട്
പി സി അഷ്റഫ് ,
സെക്രട്ടറി അമീർ മുഹമ്മദ് ഷാജി , ട്രഷറർ സുഭീഷ്, ഭാരവാഹികളായ എ കെ മുഹമ്മദലി,പി സി റഹീം, , ബോബൻ, ഹാഫിസുറഹ്മാൻ, ഷംസുദ്ദീൻ, കെ പി മുഹമ്മദ്, സാബു സേവ്യർ
യൂത്ത് വിംഗ് ഭാരവാഹികളായ. ബാപ്പു സിറ്റി, ഷംസീർ വമ്പൻ, അബ്രാർ, ബൈജു , നജുമുദ്ദീൻ, ഷെഹീർ, അജ്മൽ, റാഷിദ്, റിബീഷ്, ലിജീഷ്
വനിതാ വിംഗ് അംഗങ്ങാളായ പ്രസീന, മിനി, സരസ്വതി, ലിജിന , സിജിന, റീന, പങ്കജവല്ലി , തുടങ്ങിയവർ നേതൃത്വം നൽകി.