താമരശ്ശേരിയിലെ ഒൻപത് വീടുകളിൽ മോഷണം നടത്തിയ പൊടുപ്പിൽ താമസിക്കും ഷാജിമോനെ ഇന്ന് പോലീസ് സ്വന്തം വീട്ടിലും മോഷണം നടത്തിയ സ്ഥലങ്ങളിലും തെളിവെടുപ്പിന് എത്തിക്കും.
താമരശ്ശേരിയിലെ ഒൻപത് മോഷണങ്ങൾക്ക് പുറമെ 60 ൽ അധികം കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് ഷാജിമോൻ.
Related news
അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ...
കേരളത്തിലുടനീളം ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കൊടും കുറ്റവാളിയെ കോഴിക്കോട് റൂറൽ എസ്. പി. കെ. ഇ.ബൈജു ഐ.പി.എസ് ൻ്റെ നേതൃത്വതിലുള്ള സംഘം പിടികൂടി. കൊല്ലം,കരുനാഗപ്പള്ളി വിളയിൽ പടിഞ്ഞാറ്റതി ൽ എ.ഷാജിമോൻ (46 ) എന്ന ഓന്ത് ഷാജിയെയാണ് തമിഴ് നാട്ടിലെ ഗൂഡല്ലൂരിൽ നിന്നും താമരശ്ശേരി ഇൻസ്പെക്ടർ എ.സായൂജ് കുമാറും സ്പെഷ്യൽ സ്ക്വാഡും ചേർന്നു കസ്റ്റഡിയിൽ എടുത്തത്. കൊല്ലം ജില്ലയിൽ നിന്നും കോഴിക്കോട് ജില്ലയിലേക്ക് താമസം മാറി കാരന്തൂർ ,കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിലായി ഇയാൾ വാടകക്ക് താമസിച്ച് വരികയായിരുന്നു. ഇപ്പോൾ രണ്ട് വർഷമായി താമരശ്ശേരി പൊടുപ്പിൽ,സ്വന്തമായി വീട് വാങ്ങി വെൽഡിംഗ് ജോലിയും ചെയ്ത് താമസിക്കുകയാണ്. അടുത്തകാലത്തായി താമരശ്ശേരിയിൽ നടന്ന മോഷണപരമ്പരകളെ തുടർന്നു റൂറൽ എസ്.പി യുടെ നിർദേശപ്രകാരം പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. സമാന രീതിയിൽ കേരളത്തിൽ നടന്ന മോഷണങ്ങളെ നിരീക്ഷിച്ചും ,
സംഭവ സ്ഥലത്തിനടുത്ത് നിന്നും കിട്ടിയ രണ്ടു സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതിയിലേക്കെത്തുകയായിരുന്നു. രണ്ടു വർഷത്തോളമായി താമരശ്ശേരി പൊടുപ്പിൽ കോളനിയിൽ വിട് വാങ്ങി താമസം തുടങ്ങിയ ഇയാൾ നവംബർ മാസത്തിലാണ് താമരശ്ശേരിയിൽ കളവ് തുടങ്ങുന്നത്. ഒന്നര മാസം കൊണ്ടു ഒൻപതോളം വീടുകളിൽ നിന്നായി 25 പാവനോളം സ്വർണ്ണവും രൂപയും ഇയാൾ കവർച്ച ചെയ്തിട്ടുണ്ട്. താമരശ്ശേരി കോരങ്ങാട് , മാട്ടുമ്മൽ ഷാഹിദയുടെ വീടിൻ്റെ മുൻ വാതിൽ കുത്തിപൊളിച്ചു പത്തര പവൻ സ്വർണ്ണവും, കൊരങ്ങാട് ,ഷൈലജയുടെ വിട് കുത്തിത്തുറന്ന് അൻപതിനായിരം രൂപയും,താമരശ്ശേരി മഞ്ചട്ടി രമയുടെ വീട് പൊളിച്ചു ആറ് ഗ്രാം സ്വർണ്ണവും,ഇരുപതിനായിരം രൂപയും,,താമരശ്ശേരി,മഞ്ചട്ടി മനോജിൻ്റെ വീടിൽ നിന്നും ആറര പവൻ സ്വർണ്ണവും, മൂന്ന് ലക്ഷത്തി അറുപത്തി ഒൻപതിനായിരം രൂപയും,താമരശ്ശേരി കോരങ്ങാട് റംലയുടെ വീട്ടിൽ നിന്നും എട്ട് പവൻ സ്വർണ്ണവും ,പതിനഞ്ചായിരം രൂപയും,, ഇയാൾ രണ്ട് മാസം കൊണ്ട് കവർച്ച ചെയ്തതാണ്.
2022 മാർച്ച് മാസത്തിൽ കോഴിക്കോട് ,പന്തീരാങ്കാവ് ,പെരുമൺപുറ അക്ഷയ് കുമാർ എന്നാളുടെ വാടകവീട് കുത്തിത്തുറന്ന് ഇരുപത്തി രണ്ടര പവൻ സ്വർണ്ണവും, ഏഴായിരം രൂപയും,,കോഴിക്കോട് . പെരുമണ്ണ, പെരുമൺപുറ വിഷ്ണു ക്ഷേത്രത്തിൽ നിന്നും 2000 രൂപയും,, പട്ടേരി ക്രോസ് റോഡിലെ ഡോക്ടർ നസീം ബഷീറിൻ്റെ വീട്ടിലും,,കോഴിക്കോട് കുരിക്കത്തൂരിലെ വീട് തകർത്ത് 25 പവൻ സ്വർണ്ണവും, പതിനായിരം രൂപയും,,കുറ്റിക്കാട്ടൂർ ആനശേരി ഉള്ള വീട്ടിൽ നിന്നും മുപ്പത് പവൻ സ്വർണ്ണവും,,കൊടുവള്ളി ,ചുണ്ടപ്പുറം റോഡിലെ വീട്ടിൽ നിന്നും അൻപതിനായിരം രൂപയും ,,കൊടുവള്ളിയിൽ മറ്റൊരു വീട്ടിൽ നിന്നും സ്വർണ്ണവും കവർച്ച ചെയ്തതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പൂട്ടിക്കിടക്കുന്ന വീടുകൾ ആണ് ഇയാൾ മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. കൂടാതെ 2015 മുതൽ തിരുവനന്തപുരം , കൊല്ലം, പാലക്കാട്, തൃശൂർ ജില്ലകളിലായി വീടുകളും,അമ്പലങ്ങളും,, കടകളും , ഉൾപ്പെടെ അൻപതോളം കവർച്ചകളും നടത്തിയതിന് ഇയാളുടെ പേരിൽ കേസ് നിലവിലുണ്ട്. അഞ്ച് വർഷത്തോളമായി ഇയാൾ അൻപതോളം കേസുകളിൽ പിടികിട്ടാപ്പുള്ളിയായി ജില്ല മാറി കോഴിക്കോട്, കാരന്തൂർ,കൊടുവള്ളി എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ച് വരികയായിരുന്നു. നിലവിൽ താമരശ്ശേരിയിൽ വാടിക്കൽ പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനു മറ്റും ഇയാൾ സഹായിയായി നിൽക്കുന്നുണ്ടായിരുന്നു.നാട്ടുകാർക്കാർക്കും സംശയമില്ലാ ത്ത തരത്തിലായിരുന്നു ഇയാളുടെ പെരുമാറ്റം. മൂന്നു ദിവസങ്ങൾക്കു മുൻപ് സ്വന്തം സി.സി.ടി.വി ഫൂട്ടേജ് വാട്സാപ്പിലും,ചാനലിലും വന്നത് കാണാനിടയായ ഇയാൾ പിടിക്കപ്പെടാതിരിക്കാൻ ഊട്ടിയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് കർണാടകയിലേക്ക് കടക്കുന്നതിനിടെയാണ് ഗൂഡല്ലൂർ വെച്ച് പിടിയിലാകുന്നത്.ഒരു മാസം മുൻപ് മോഷണമുതൽ വിറ്റ് വാങ്ങിയ KL-- 4714 ബലെനോ കാർ സഹിതമാണ് ഇയാൾ പിടിയിലാകുന്നത് താമരശ്ശേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
താമരശ്ശേരി ഡി.വൈ.എസ് പി , എ.പി ചന്ദ്രൻ്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ എ.സായൂജ് കുമാർ,,എസ്.ഐ -ആർ.സി ബിജു,, സ്പെഷ്യൽ സ്ക്വാഡ് എസ്. ഐ രാജീവ്ബാബു,സീനിയർ സി.പി.ഒ മാരായ എൻ. എം.ജയരാജൻ , പി.പി.ജിനീഷ് ,, താമരശ്ശേരി സ്റ്റേഷനിലെ എസ്.ഐ എസ്.സുജാത്,,എം.നാൻസിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.