ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.
RAAF ജില്ലാ പ്രസിഡണ്ട് മൊയ്തു മുട്ടായി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ തോമസ് എബ്രഹാം സ്വാഗതം പറഞ്ഞു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നിസ്സ ശരീഫ് ഉദ്ഘാടനം നിർവഹിച്ചു.
വി കെ അബ്ദുൽ മജീദ് സ്റ്റാഫ് സെക്രട്ടറി, അനീസ് സി ജോർജ്,ഷറഫുദ്ദീൻ. പി ലഹരി വിരുദ്ധ ക്ലബ്ബിന്റെ കൺവീനർ ഷറഫുദ്ദീൻ കൊടുവള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ട്രാഫിക് നിയമത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് കല്പറ്റ എൻഫോഴ്‌സ് മെന്റ് MVI അജിൽകുമാർ നിർവഹിച്ചു