ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ നിലവിൽ വന്നു. അടിവാരം മേഖലയിലെ വർദ്ധിച്ചു വരുന്ന ലഹരി മാഫിയയെ നേരിടുന്നതിനും ജനങ്ങൾക്ക് സമാധാനമായി ജീവിക്കുന്നതിനു വേണ്ടിയും ലഹരിമുക്ത ഗ്രാമമാക്കുന്നതിനു വേണ്ടി ചേർന്ന യോഗം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് ലഹരിവിരുദ്ധ ജനകിയ സമിതി എന്ന പേരിൽ കമ്മിറ്റി രുപികരിച്ചു. രക്ഷാധികാരികൾ വി കെ ഹുസൈൻ കുട്ടി, നജ്മുന്നിസ ഷെരീഫ്, മജീദ് ഹാജി കണലാട്, ഉസ്മാൻ മുസ്‌ലിയാർ,പി ബാബുരാജ്.ചെയർമാൻ: മുഹമ്മദ് എരഞ്ഞോണ (ജിജി)
വൈസ് ചെയര്മാന്മാർ: നൗഷാദ് പി. കെ, സാബു പൊട്ടിക്കയിൽ.കൺവീനെർ: അസീസ് പാണ്ടിക്കടവ്, ജോ കൺവീനെർമാർ: ഷാജി കരോട്ടുമല,ജാഫർ ആലുങ്ങൽ, ട്രെസറെർ: കെസി ഹംസ എന്നിവരെ തിരഞ്ഞെടുത്തു.അടിവാരം മേഖലയിൽ മുഴുവൻ സമയം പോലീസ് പെട്രോളിംഗ് ഏർപ്പെടുത്തുക തട്ടുകടകളുടെ പ്രവർത്തനം രാത്രി 11:00 pm വരെ നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മേൽ അധികാരികളോട് ആവശ്യപ്പെടാനും തീരുമാനിച്ചു.ആശംസകൾ അർപ്പിച്ചുകൊണ്ട് 4-ാം വാർഡ് മെമ്പർ I B റെജി, 5-ാം വാർഡ് മെമ്പർ അജിത മനോജ്, മജീദ് ഹാജി കണലാട്, മുഹമ്മദ് കുട്ടി വെല്ലൻ, വളപ്പിൽ ഷെമീർ, ഷാജഹാൻ മുട്ടായി,സലീം മറ്റത്തിൽ, സാജുദ്ധീൻ ഒളുവട്ടൂർ, ഷരത് ലാൽ, മുസ്തഫ പൊട്ടിക്കയിൽ, സംസാദ് ഹുസൈൻ, ഇല്ല്യാസ് എ. കെ, ജംഷീർ പി കെ, നിസാർ വി എച്, മുനീർ പുളിയൻ, ജാഫർ ഖാൻ പി കെ, അഷ്‌റഫ് പയന്തറ, മുസ്തഫ ബാധ്ഷ,സലാം കെ, നിഷാദ്.ജംഷീർ പി കെ. എന്നിവർ തുടങ്ങി 130 ഓളം ആളുകൾ പങ്കെടുത്തു.