താമരശ്ശേരി : അഞ്ച് വർഷമായിട്ടും നിയമനാംഗീകാരം ലഭിക്കാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത കോടഞ്ചേരി സെൻ്റ് ജോസഫ് എൽ.പി സ്കൂൾ അധ്യാപിക അലീന ടീച്ചറുടെ മരണത്തിന് ഉത്തവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അബ്ദുള്ള പറഞ്ഞു .
വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു കെ.എസ്.ടി.യു താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ഡി.ഇ.ഒ ഓഫീസിനു മുന്നിൽ നടത്തിയ പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് കെ.കെ അബ്ദുൽ ഗഫൂർ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ സിദ്ധീഖ് പറക്കോട് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് എ.പി.നാസർ, ജില്ലാ ജനറൽ സെക്രട്ടറി കെ.പി.സാജിദ്, ഓർഗനൈസിംഗ് സെക്രട്ടറി മുസ്തഫ പാലോളി, കെ.എ മനാഫ്, പി.ടി.ഷാജർ, എ.കെ കൗസർ,നിസാം കാരശ്ശേരി, കെ.കെ ഖമറുദ്ദീൻ, അനീസ് മടവൂർ,സംസാരിച്ചു.വിദ്യാഭ്യാസ ജില്ല ജനറൽ സെക്രട്ടറി പി.ഡി നാസർ സ്വാഗതവും ട്രഷറർ സാലിം നടുവണ്ണൂർ നന്ദിയും പറഞ്ഞു. പ്രക്ഷോഭ സംഗമത്തിന്
ആർ.പി. റമീസ് അഹമ്മദ്, സീതി ഷാബിൽ, ടി. സാദിഖ് റഹ്മാൻ, ഇർഫാൻ പി.ഫായിസ് ,പി.പി ഷബീൽ, നേതൃത്വം നൽകി