Trending

കപ്പ ബിരിയാണി കഴിക്കുന്നതിന് ഇടയിൽ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു.

ചെറുപുഴ: കപ്പ ബിരിയാണി കഴിക്കുന്നതിന് ഇടയിൽ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു.

ചിറ്റാരിക്കാൽ കാര കണ്ടത്തിൻകര ജോബി ചാക്കോ (43) ആണ് മരിച്ചത്. രാജഗിരിയിൽ ബന്ധുവീട്ടിൽ കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജോബി.

ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പെടെ തൊണ്ടയിൽ കുരുങ്ങി എന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ.ടി ന്യുസ്

Post a Comment

Previous Post Next Post