കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. അഡീഷനല്‍ കമ്മിഷണര്‍ മനീഷ് വിജയും അമ്മയും സഹോദരി ശാലിനിയും മരിച്ചനിലയില്‍. ജാർഖണ്ഡ് സ്വദേശികളാണ് ഇവർ. മനീഷ് വിജയ്ക്കൊപ്പം സഹോദരിയും അമ്മയുമാണ് വീട്ടില്‍ താമസിക്കുന്നത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. മനീഷ് ഒരാഴ്ചയായി അവധിയിലായിരുന്നു. മനീഷിനെ അന്വേഷിച്ചെത്തിയ സഹപ്രവര്‍ത്തകരാണ് പൊലീസില്‍ വിവരമറിയിച്ചത്
ഏതാനും ദിവസങ്ങളായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഇദ്ദേഹത്തെ തിരികെ ഓഫിസിൽ ഹാജരായിരുന്നില്ല. തുടര്‍ന്ന് വിജയെ അന്വേഷിച്ച് സഹപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ ദുർഗന്ധം വന്നതിനെ തുടർന്നുള്ള പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
സഹപ്രവർത്തകർ വീട്ടിലെത്തി തുറന്നിട്ടിരുന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ ശാലിനിയുടെ മൃതദേഹം കാണുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു മുറിയിൽ മനീഷിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. അമ്മ ശകുന്തള കട്ടിലില്‍ മരിച്ച നിലയിലായിരുന്നു. ഒന്നര കൊല്ലം മുന്‍പാണ് ഈ കുടുംബം ഇവിടെ താമസിക്കാനെത്തിയത്.