Trending

ഫ്രഷ്ക്കട്ട് വിരുദ്ധ സമരത്തിന് കോൺഗ്രസ്സിൻ്റെ ഐക്യദാർഢ്യം

ഫ്രഷ്കട്ട് പ്ലാൻ്റിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി. കുടുക്കിൽ ഉമ്മാരം ടൗണിൽ നിന്ന് സമരപന്തലിലേക്ക് റാലി നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് എം.സി. നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു.നവാസ് ഈർപ്പോണ, സുമരാജേഷ് ,ബാലകൃഷ്ണൻ പുല്ലങ്ങോട്,ചിന്നമ്മ ജോർജ്, ടി.പി ഷരീഫ് ' വി.കെ.എ കബീർ, സത്താർ പള്ളിപ്പുറം തുടങ്ങിയവർ സംസാരിച്ചു.സി, ഉസ്സയിൻ,രാജേഷ് കോരങ്ങാട്, ഫിറോസ് ടി.പി, എ.കെ. സീതി, ഫസ്ല ബാനു, നാസർ കുടുക്കിൽ ഉമ്മരം, പി.കെ.പ്രമോദ്, ഖാലിദ് താഴ്തലത്ത്, മഹേന്ദ്രൻ ചുങ്കം തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post