പുതുപ്പാടി :
മൂന്ന് വർഷത്തോള മായി സമാനതകളില്ലാത്ത ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന അലിവ് മഖാം ചാരിറ്റിക്ക് കീഴിൽ ഈങ്ങാപ്പുഴയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന് വേണ്ടി ഒടുങ്ങാക്കാട് ഗ്രീൻവുഡ് സ്കൂൾ വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റിലൂടെ സമാഹരിച്ച തുക കൈമാറി മാതൃകയായി.
പ്രതിമാസം 5 ലക്ഷം രൂപ ചിലവ് വരുന്ന ഡയാലിസിസ് സെൻറർ പൊതുജന പങ്കാളിത്തത്തോടെയാണ് ചാരിറ്റി കമ്മിറ്റി നടത്തി വരുന്നത് .
ഗ്രീൻ വുഡ് സ്കൂളിൽ നടത്തിയ...."TASTE OF UNITY TO CHARITY"....ഫുഡ് ഫെസ്റ്റിൽ നിന്ന് കുട്ടികളുടെ സംഭാവനയായിട്ടാണ് വലിയ ഒരു തുക കുട്ടികൾ സമാഹരിച്ചത്.
നമുക്ക് ലഭിച്ച ജീവിത സൗഭാഗ്യങ്ങളിൽ നാം സന്തോഷിക്കുമ്പോൾ സമൂഹത്തിൽ ഒരുകാലത്ത് നമ്മെപ്പോലെ ജീവിച്ചവർ, ഇടക്ക് അസുഖം പിടിപെട്ടു ചികിത്സയ്ക്ക് വേണ്ടി സമ്പാദ്യം മുഴുവൻ ചിലവഴിച്ചു എല്ലാവരിൽ നിന്നും മാറ്റി നിർത്തപെടുമ്പോൾ അവരെ ചേർത്തു പിടിക്കാനാണ് ഈയൊരു ഫുഡ് ഫെസ്റ്റിലൂടെ ഗ്രീൻവുഡിലെ അധ്യാപകർ കുഞ്ഞു മക്കളെ പ്രോത്സാഹിപ്പിച്ചത്*
ഇതിലൂടെ കുട്ടികൾക്കും അതോടൊപ്പം അവരെ സന്നദ്ധരാക്കാൻ രക്ഷിതാക്കൾക്കും അവസരം ലഭിച്ചുഎന്നത് ഏറെ അഭിനന്ദനാർഹമാണ്.
സ്കൂളിൽ വെച്ച് നടത്തിയ ചടങ്ങിൽ ചാരിറ്റി ചെയർമാൻ ടി പി മജീദ് ഹാജിയും,, ഒടുങ്ങാക്കാട് മഹല്ല് പ്രസിഡന്റ് പി എ മൊയ്‌തീൻ കുട്ടി ഹാജിയും ചേർന്ന് ഫണ്ട് ഏറ്റു വാങ്ങി.
സ്കൂൾ പ്രിൻസിപ്പൽ ഷൈനി ടീച്ചർ, വയനാട് തണൽചാരിറ്റി കോഡിനേറ്റർ സ്റ്റാൻലി, ടി എം അബ്ദുൽ സലാം, എൻ കെ നാസർ മാസ്റ്റർ, പി മുസ്തഫ, ഒ കെ അബ്ദുൽ സത്താർ, എ കെ സുൽഫി, ഷംനാദ് വി കെ, ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റി അംഗം ശ്രീജിത്ത് അയ്യിൽ, മാനേജർ നാസർ ഗസാലി എന്നിവർ സംസാരിച്ചു.