Trending

ഫ്രഷ് കട്ട് അറവ് മാലിന്യ കേന്ദ്രത്തിനെതിരെ എം കെ മുനീർ എംഎൽഎയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രതിഷേധ സംഗമം നടത്തി.




താമരശ്ശേരി : താമരശ്ശേരി ,ഓമശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി എന്നീ പഞ്ചായത്തുകളിലെ ജനങ്ങളെയാകെ ദുരിതക്കയത്തിലാക്കിയ കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് എന്ന അറവ് മാലിന്യ കേന്ദ്രത്തിൽ നിന്നും പുറത്ത് വരുന്ന രൂക്ഷമായ ദുർഗന്ധത്തിനും മാലിന്യ പ്രശ്നങ്ങൾക്കും അടിയന്തിര പരിഹാരം ആവശ്യപ്പെട്ടു കൊണ്ടും ഇരകളോട് സർക്കാർ നീതി പാലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും ഡോ. എം.കെ. മുനീർ എം.എൽ. എയുടെ നേതൃത്വത്തിൽ കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി   താമരശ്ശേരി പഴയ ബസ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി.

പരിപാടി എം എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


കഴിഞ്ഞ അഞ്ച് വർഷകാലമായി കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ശുദ്ധ വായു ശ്വസിക്കാനും ശുദ്ധജലം ഉപയോഗിക്കാനുമുള്ള ജനങ്ങളുടെ മൗലികാവകാശത്തിനു മേൽ കടന്ന് കയറുകയാണ്. പ്രായമായവരും കുട്ടികളും വിവിധ രോഗങ്ങളിൽ അകപ്പെട്ട് കൊണ്ടിരിക്കുകയാണ്. രാത്രി സമയങ്ങളിൽ ഉണ്ടാകുന്ന രൂക്ഷമായ ദുർഗന്ധം സഹിക്കാനാവാതെ കഴിഞ്ഞ ദിവസങ്ങളിൽ ജനം അർദ്ധ രാത്രി തെരുവിലിറിങ്ങി സമരം ചെയ്തു. സ്ഥിതി ഗതികളുടെ ഗൗരവം അറിഞ്ഞിട്ടും സംസ്ഥാന സർക്കാർ മൗനം നടിക്കുകയാണെന്നും
പി.സി. ബിയുടെ പ്രവർത്തനാനുമതിയുടെ കാലാവധി കഴിഞ്ഞിട്ടും കൃത്രിമ രേഖകൾ ഉണ്ടാക്കി നീതി പീഠത്തെ പോലും തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്ന് വരുന്നതെന്നു
 ശക്തമായ ജനകീയ സമരങ്ങൾ നടക്കുമ്പോഴും പല ഉദ്യോഗസ്ഥരും ഭീമമായ തുക കൈകൂലി വാങ്ങി ഫ്രഷ് അധികൃതർക്ക് ഒത്താശ ചെയ്ത് കൊടുക്കുകയാണ്. ഇതിനെ ആര് അനുകൂലിച്ചാലും അവരുടെ കറുത്ത കരങ്ങളെ പുറത്ത് കൊണ്ട് വരുമെന്നും നേതാക്കൾ പറഞ്ഞു. ഫ്രഷ് കട്ട് സ്ഥാപനത്തിൻ്റെ പ്രവർത്തനാനുമതിയിൽ ആരുടെയൊക്കെ പങ്കുണ്ടെന്നും ഇതിൻ്റെ കർട്ടൻ്റെ മറവിൽ ഒളിഞ്ഞിരിപ്പുള്ള ദുഷ്ട ശക്തികളെ ആരൊക്കെയെന്നത് കണ്ടെത്തിയേ മതിയാകൂ ഈ വിഷയത്തിൽ ഡോ. എം.കെ. മുനീർ എം.എൽ.എ നിയമസഭക്കകത്തും പുറത്തും വലിയ ഇടപെടലാണ് നടത്തിയത്.എന്നാൽ  സംസ്ഥാന സർക്കാർ വിഷയത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഇരകളെയുമായി വലിയ ബഹുജന സമരങ്ങൾക്ക് മുസ്ലിം ലീഗും എം.എൽ.എ  യും നേതൃത്വം നൽകുമെന്നും എം എ റസാഖ് മാസ്റ്റർ പറഞ്ഞു.


ഫാക്ടറി അടച്ചു പൂട്ടുന്നതു വരെ സമരത്തിൻ്റെ മൻപന്തിയിലുണ്ടാവുമെന്ന് എം.കെ മുനീർ
എംഎൽഎ പറഞ്ഞു.

ഡി സി സി പ്രസിഡൻ്റ് പ്രവീൺ കുമാർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Post a Comment

Previous Post Next Post