താമരശ്ശേരി പഞ്ചായത്ത് 16-ാം വാർഡ് ഈർപ്പോണ വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് ബാബു പൈക്കാട്ടിൽ ഉൽഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ പി.സി ഹബിബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി.പി കെ.അഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി.ഗിരീഷ് കുമാർ ,എം സി നാസിമുദ്ദീൻ, നവാസ് ഈർപ്പോണ, ഖദീജ സത്താർ,കെ.പി ദാമോദരൻ, വി.കെ.എ കബീർ, സത്താർ പള്ളിപ്പുറം, ടി.ദിലീപ് മാസ്റ്റർ, നൗഷാദ് കെ. അഷ്റഫ് ടി, എം വി സലീം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്ന അഷ്റഫ് ,സിദ്ദീഖ് എന്നിവർക്ക് സ്വീകരണം നൽകി.