Trending

അടിയുണ്ടാക്കേണ്ട, പോലീസ് സ്റ്റേഷനും, കോടതിയും കയറേണ്ട. നല്ല രുചിയിൽ ബ്രോസ്റ്റഡ് ചിക്കൻ വീട്ടിൽ തയ്യാറാക്കാം...

എല്ലാവരും കടകളിൽ നിന്നും വാങ്ങി കഴിക്കുന്ന നല്ല രുചിയേറിയ ബ്രോസ്റ്റഡ് ചിക്കൻ നമുക്ക് എങ്ങനെ വീട്ടിൽ തയാറാക്കാമെന്നു നോക്കാം. ഇത് വളരെ വേഗത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത്യാവശ്യം വളരെ തുച്ഛമായ ചേരുവകൾ ചേർത്തു കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ ഇത് റെഡി ആക്കി എടുക്കാവുന്നതാണ്. ഇനി നമുക്ക് ഇത് എങ്ങനെ തയ്യാറാക്കുന്നത് എന്നും ഇതിന്റെ ചേരുവകൾ എന്തൊക്കെ വേണമെന്നും നോക്കാം.


ചിക്കൻ – 500 kg , കോൺ ഫ്ലവർ പൌഡർ – 2 കപ്പ്, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 2 റ്റീ സ്‌പൂൺ, കാശ്മീരി ചില്ലി പൌഡർ – 2 റ്റീ സ്‌പൂൺ, നാരങ്ങയുടെ നീര് – 2 റ്റീ സ്‌പൂൺ, മുട്ട – 3 എണ്ണം, ഉപ്പ് – 2 റ്റീ സ്‌പൂൺ, ഗരം മസാല – 2 റ്റീ സ്‌പൂൺ, ഓട്സ് – 200 ഗ്രാം, മൈദാ – 500 ഗ്രാം, തൈര് – ഒരു കവർ, ഇത്രെയൊക്കെയാണ് ഇതിന്റെ ചേരുവകൾ.ആദ്യം ചെയ്യേണ്ടത് എടുത്തു വെച്ചേക്കുന്ന കവർ തൈര് ചിക്കെനിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കുറച്ചു ഉപ്പ് കൂടി ഇട്ടു കൊടുക്കുക. ശേഷം വെളുത്തുള്ളിയും ഇഞ്ചിയുടെയും പേസ്റ്റ് ഇതിലേക്ക് ഇട്ടു നന്നായി കൈകൊണ്ട് പുരട്ടി എടുക്കുക. അടുത്തതായി ഇതിലേക്ക് കുറച്ചു നാരങ്ങാ നീര് കൂടി ചേർത്ത് കൊടുക്കുക.നന്നായി മിക്സ് ചെയ്തതെടുത്തതിന് ശേഷം ചിക്കനിലേക്കു ഇത് പിടിക്കുവാൻ കുറച്ചു നേരം മാറ്റി വെക്കാം.

ഒരു മണിക്കൂർ ഇത് പിടിക്കുവാനായി മാറ്റി വെക്കാം. ഈ സമയങ്ങളിൽ നമുക്ക് ഇത് ഫ്രൈ ചെയ്തെടുക്കുവാൻ വേണ്ടിയുള്ള മസാലക്കൂട്ടു തയ്യാറാക്കി എടുക്കാം. ആദ്യമായി ചിക്കൻ കോട്ട് ചെയ്തെടുക്കുവാൻ വേണ്ടിയിട്ട് മൈദാ 250 ഗ്രാം എടുക്കുക. ശേഷം ഇതിലേക്ക് ഇതിന്റെ കാൽഭാഗം കോൺ ഫ്‌ളവർ പൌഡർ ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ക്രിസ്‌പി കോട്ടിങിനു വേണ്ടിയിട്ടു കുറച്ചു ഓട്സ് ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് ഈ മാസാലക്കു വേണ്ടി മാത്രമായിട്ടുള്ള ഉപ്പു ചേർത്ത് കൊടുക്കുക. നല്ലൊരു മണവും ടേസ്റ്റും ഒക്കെ ലഭിക്കാനായി ഇതിലേക്ക് ഗരം മസാല കൂടി ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് മെയിൻ ആയും കളറിന് വേണ്ടിയിട്ടും പിന്നെ ആവശ്യത്തിന് എരിക്കും വേണ്ടിയിട്ടു ഒരു 3 ടി സ്പൂൺ കാശ്മീരി ചില്ലി ചേർത്ത് കൊടുക്കാം.


എല്ലാം ഇട്ടതിനു ശേഷം എല്ലാം കൂടി നന്നായി ഇളക്കി മിക്സ് ചെയ്തെടുക്കുക. അടുത്തതായി എടുത്തു വെച്ചേക്കുന്ന ചിക്കൻ ഫ്രൈ ചെയ്തെടുക്കുക എന്നതാണ്. അതിനായി നമ്മൾ എടുത്തു വെച്ചേക്കുന്ന മുട്ടയും ഇതിന്റ കോട്ടിങിനായി എടുക്കുക. ശേഷം ഓരോ ചിക്കനുമായി എടുത്തു നമ്മൾ തയ്യാറാക്കി വെച്ചേക്കുന്ന മസാലയിലേക്കു ഇത് നന്നായി പുരട്ടി എടുക്കുക. പിന്നീട് അതിൽ നിന്നെടുത്തു എടുത്തു വെച്ചേക്കുന്ന മുട്ടയിൽ കൂടി ഒന്നിട്ടു മിക്സ് ചെയ്തെടുക്കുക. അടുത്തതായി വീണ്ടും ഈ മാസാലയിലേക്കു ഇട്ടു വീണ്ടും കോട്ട് ചെയ്തെടുക്കുക. അങ്ങനെ എല്ലാ ചിക്കനും ഇതേ രീതിയിൽ ചെയ്‌തു ഒരു ഫ്രൈപാൻ അടുപ്പിലേക്ക് വെച്ച് അതിലേക്കു എണ്ണ ഒഴിച്ച് നന്നായി ചൂടായതിനു ശേഷം കോട്ട് ചെയ്‌തു വെച്ചേക്കുന്ന ചിക്കൻ ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്.പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്ന് നമ്മൾ ചിക്കൻ കോട്ട് ചെയ്‌താൽ ഉടൻ തന്നെ ഇത് എണ്ണയിലേക്ക് ഇട്ടു കൊടുത്തു ഫ്രൈ ചെയ്തെടുക്കേണ്ടതാണ്. അല്ലേൽ ചിക്കൻ നല്ല ക്രിസ്‌പി ആയി കിട്ടുകയില്ല. ചിക്കൻ നന്നായി ഫ്രൈ ആയി വന്നതിനു ശേഷം ഇത് എണ്ണയിൽ നിന്ന് കോരി മറ്റൊരു സെർവിങ് ഡിഷിലേക്ക് മാറ്റാം.

Post a Comment

Previous Post Next Post