Trending

"വർണ്ണച്ചിറകുകൾ "വിവിധ പരിപാടികളോട് ആഘോഷിച്ചു

താമരശ്ശരി :
കെടവൂർ എം എം എൽ പി സ്കൂളിൻ്റെ തൊന്നൂറ്റി ആറാമത് വാർഷികം "വർണ്ണച്ചിറകുകൾ'' വിവിധ പരിപാടികളോട് ആഘോഷിച്ചു. പിടിഎ പ്രസിഡൻ്റ് ജസീർ കെപിയുടെ അധ്യക്ഷതയിൽ താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിനോദ് പി ഉദ്ഘാടനം ചെയ്തു.വിദ്യാർഥികൾ തയ്യാറാക്കിയ അഞ്ച് കയ്യെഴുത്ത് മാസികകളുടെ പ്രകാശനം crc കോഡിനേറ്റർ കദീജ ടീച്ചർ നിർവഹിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന എഇഒ വിനോദ് സാറിനും അംഗൻവാടി ടീച്ചർ സുലോചന ടീച്ചർക്കും ഉപഹാരങ്ങൾ നൽകി.ഓരോ ക്ലാസിലെയും മികച്ച കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകി . ഉപ ജില്ലാമേളകളിൽ സമ്മാനം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ഹെഡ്മിസ്ട്രസ്സ് ദിൽഷ,നൗഷാദ്, ഇബ്രാഹിം ,ഷഹന ലൈല കെ k kതുടങ്ങിയവർ സംസാരിച്ചു വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സ്കൂളിന് സമീപത്തെ കച്ചവടക്കാരുടെകൂട്ടായ്മ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾനൽകി.

Post a Comment

Previous Post Next Post