താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം വെച്ച്
വയനാട് ഭാഗത്തേക്ക് ട്രാവലർ വാഹനത്തിൽ പോകുമ്പോൾ മൂത്രമൊഴിക്കാനായി ഇറങ്ങിയ സമയം വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) കൊക്കയിൽ വീണ് മരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു.
അമൽ അടക്കം 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് കൊക്കയിൽ നിന്നും പുറത്തെടുത്തത്. രാത്രി ഒന്നരയോടെയായിരുന്നു സംഭവം.
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ്: രവി
മാതാവ് :സുമ.
സഹോദരൻ :അതുൽ ജിത്.