സി പി ഐ അനുകൂല സർവീസ് സംഘടനയായ ജോയിൻ്റ് കൗൺസിലിൻ്റെ സമ്മർദ്ധത്തിന് വഴങ്ങി സി പി എം അനുകൂല സംഘടനയായ NGO യുനിയൻ അംഗങ്ങളെ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലം മാറ്റുന്നു എന്നാരോപിച്ചാണ് NGO യൂനിയൻ സമരരംഗത്ത് ഇറങ്ങിയത്.
താമരശ്ശേരി താലൂക്ക് ഓഫീസ് എസ്റ്റാബ്ലീഷ്മെമെൻ്റ് വിഭാഗം ജൂനിയർ സൂപ്രണ്ടായ നിസാമുദ്ദീൻ അരയാറ്റുമണ്ണിൽ എന്നയാളെ സെക്ഷൻ മാറ്റുകയും പകരം മിനി ഐ ട്ടി എന്നയാളെ പകരം നിയമിക്കുകയും ചെയ്തി
രുന്നുകഴിഞ്ഞ ദിവസം സമരം, ജില്ലയിലെ വിവിധ റവന്യു ഓഫീസുകളിൽ മാനദണ്ഡം പാലിക്കാതെ ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തി എന്നാരോപിച്ചാണ് സമരം.
കഴിഞ്ഞ ആഴ്ച ഇറക്കിയ ഉത്തരവ് പ്രതിഷേധത്തെ തുടർന്ന് പതിനെട്ടാം തിയ്യതി വരെ മരവിപ്പിച്ചിരുന്നു, എന്നാൽ തുടർനടപടികൾ സ്വീകരിച്ചില്ല എന്നാരോപിച്ചാണ് കലക്ടറേറ്റ്, താമരശ്ശേരി, കൊയിലാണ്ടി, വാകര താലൂക്ക് ഓഫീസിൽ ജീവനക്കാർ സമരരംഗത്ത് ഇറക്കിയത്.
സമരം മൂലം വിവിധ ആവശ്യങ്ങൾക്കായി ഓഫിസിൽ എത്തുന്ന പൊതുജനങ്ങൾ വലയുകയാണ്.
കഴിഞ്ഞ ദിവസത്തെ സമരത്തിൽ കോഴിക്കോട് കലക്ടറേറ്റിൽ ADM മുഹമ്മദ് റഫീഖിനെ തടഞ്ഞുവെച്ച ജീവനക്കാർക്കെതിരെ ADM ൻ്റെ പരാതിയെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.