കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായി ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തു.
വീടുകളിൽ നിന്ന് പുറത്തിറങ്ങുവാൻ സാധിക്കാതെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങി കഴിയേണ്ടി വന്നവർക്ക് നല്ലൊരു കൈ താങ്ങായി മാറുവാൻ ഈ പദ്ധതിയിലൂടെ ഗ്രാമ പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്നും, വരും സാമ്പത്തിക വർഷവും പദ്ധതി തുടരുമെന്നും വിതരണോത്ഘാടനം നിർവഹിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷവും അർഹരായവർക്ക് ഇലക്ട്രിക് വീൽ ചെയർ വിതരണം നടത്തിയിരുന്നു. ഒരു വീൽചെയറിന് ഒരു ലക്ഷം രൂപയുടെ ചിലവ് വരുന്നതാണ്.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ് അദ്ധ്യക്ഷം വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷരായ AK അബൂബക്കർ, അഷ്റഫ് പൂലോട്, ബേബി രവീന്ദ്രൻ, സെക്രട്ടറി നൗഷാദ് അലി, അസി.സെക്രട്ടറി ശ്രീകുമാർ,ICDS സൂപ്പർവൈസർ ലിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നല്കി.