താമരശ്ശേരി : കേരളത്തിന്റെ കലാ പാരമ്പര്യത്തിന്റെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും തെളിവായ ചുമർ ചിത്രകല സംരക്ഷിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷ്മി നരസിംഹമൂർത്തി-ഭഗവതി ക്ഷേത്രത്തിൽ ആദ്യഘട്ട ചുമർചിത്ര രചന പൂർത്തിയായത്തോടെ ചുമർ ചിത്രകലയിലെ പ്രധാനചടങ്ങായ നേത്രോന്മീലനം (ചിത്രങ്ങളുടെ മിഴിതുറക്കൽ ചടങ്ങ് )നടന്നു.
കേരളത്തിലെ ചുമർ ചിത്രങ്ങൾ നിലനിന്നിരുന്ന പല ക്ഷേത്രങ്ങളിലെയും പുനർചിത്രീകരണത്തിലും പുതിയ ചിത്രങ്ങൾ ഒരുക്കുന്നതിലും ഭാഗമായ
കലാകാരൻ അനിതാബ് താമരശ്ശേരി ഒരുക്കിയ ചിത്രത്തിന് മേൽശാന്തി ബ്രഹ്മ.ശ്രീ. കരുവാറ്റ ഇല്ലം സുരേഷ്ബാബു നമ്പൂതിരി നേത്രോന്മീലനം നിർവ്വഹിച്ചു.
വാസുദേവൻ നമ്പൂതിരി (മേൽശാന്തി ), കേരളവർമ്മ വലിയ രാജ( ക്ഷേത്രം ട്രസ്റ്റി ), ബാലകൃഷ്ണൻ കോട്ടക്കുന്ന് (പ്രസിഡന്റ് ), ശ്രീധരൻ മേലെ പാത്ത്( സെക്രട്ടറി ), ശ്രീജിത്ത് അഷ്ടപദി ( വൈസ് പ്രസിഡണ്ട് ), രാമനുണ്ണി നായർ, ഗിരീഷ് തേവള്ളി, ദേവരാജ് പി വി, സുധീഷ് ശ്രീകല,രാഘവൻ വലിയേടത്ത് എന്നിവർ പങ്കെടുത്തു.