Trending

കട്ടിപ്പാറ പഞ്ചായത്തിലേക്ക് നാളെ ബഹുജന മാർച്ച്.

താമരശ്ശേരി:ഇരുതുള്ളി പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കട്ടിപ്പാറ പഞ്ചായത്തിലേക്ക് നാളെ ബഹുജന മാർച്ചും ധർണ്ണയും നടത്തും, ഫ്രഷ് കട്ടിന്റെ വായു ജല മലിനീകരണത്തിനെതിരെ ഇരുതുള്ളി പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്  ധർണ്ണ നടത്തുന്നത്് .

ഫ്രഷ് ക്കട്ടിനെതിരെയുള്ള സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നാളത്തെ സമരപരിപാടികളെന്ന് ഇരു തുള്ളി പുഴ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധർണ്ണ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും മുഖ്യപ്രഭാഷണം നാസർ ഫൈസി കൂടത്തായി നടത്തും ദേശീയ വിവരാകാശ കൗൺസിൽ മെമ്പർ അൽഫോൻസാ ടീച്ചർ സംബന്ധിക്കും മലിനീകരണം നടത്തി പ്രവർത്തിക്കുന്ന ഫ്രഷ് കട്ടിന് സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം ഈ ആവശ്യം പരിഗണിക്കാത്ത പക്ഷം കട്ടിപ്പാറ പഞ്ചായത്തിനു മുന്നിൽ കുടിൽകെട്ടി കുടുംബങ്ങളോടൊപ്പം നിരാഹാരം കിടക്കാനും തീരുമാനിച്ചതായി സമരസമിതിക്ക് വേണ്ടി ചെയർമാൻ കുടുക്കിൽ ബാബു അറിയിച്ചു, കൺവീനർ പുഷ്പാകരൻ നന്ദൻ ട്രഷറർ മുജീബ് കുന്നത്ത്കണ്ടി ജോയിൻ കൺവീനർ അജ്മൽ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post