Trending

അരക്കോടിയോളം വില വരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി


ബത്തേരി:
മൈസൂരിൽ നിന്നും മലപ്പുറം മഞ്ചേരി ഭാഗത്തേക്ക്  പച്ചക്കറി ലോഡിൻ്റെ മറവിൽ മിനിലോറിയിൽ കടത്തിക്കൊണ്ടു വരികയായിരുന്ന ഉദ്ദേശം അരക്കോടി രൂപയോളം കമ്പോള വിലയുള്ള 180 ചാക്ക് (81,000 ചെറിയ പാക്കറ്റ്- 2700 കിലോഗ്രാം  ) ഹാൻസ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി. കൂടാതെ ഹാൻസ് വ്യാവസായിക അടിസ്ഥാനത്തിൽ പാക്ക്  ചെയ്യാൻ ഉപയോഗിക്കുന്ന റാപ്പർ 10 റോൾ,60 ബണ്ടിൽ പ്രിൻ്റഡ് പാക്കിംഗ് കവറുകൾ എന്നിവയും പിടിച്ചെടുത്തു. ഹാൻസ് കടത്തിയ വാളാട് സ്വദേശിയും മാനന്തവാടിയിൽ വാടകയ്ക്ക് താമസിച്ചു വരുന്നതുമായ നൊട്ടൻ വീട്ടിൽ ഷൗഹാൻ സർബാസ് (28) നെ  എക്സൈസ് ഇൻസ്പെക്ടർ എൻ സന്തോഷും സംഘവും കസ്റ്റഡിയിലെടുത്തു. പ്രിവെൻ്റിവ് ഓഫീസർമാരായ സുരേന്ദ്രൻ എം കെ , വിജിത്ത്  കെ ജി, സിവിൽ എക്സൈസ് ഓഫീസർ ചന്ദ്രൻ പി കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. തുടരന്വേഷണത്തിനായി ഹാൻസ് കടത്തിയ കെ എൽ 11 ബി.റ്റി
2260 മിനിലോറിയും, പ്രതിയേയും ബത്തേരി പോലീസിന് കൈമാറി.

Post a Comment

Previous Post Next Post