താമരശ്ശേരി : 1972ലെ വന നിയമം സംരക്ഷിക്കുക, വന്യജീവികളിൽ നിന്ന് കർഷകരെയും കൃഷിക്കാരെയും സംരക്ഷിക്കുക, വന്യമൃഗ സംഘർഷം പരിഹരിക്കാനുള്ള പദ്ധതിക്കായി കേന്ദ്രം ആയിരം കോടി രൂപ അനുവദിക്കുക തുടങ്ങിയ ആവര്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന സെക്രട്ടറി ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കടുവ , കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയുടെ അക്രമം രൂക്ഷമാവുമ്പോൾ അതിൻ്റെ ഭീഷണി നേരിടേണ്ടിവരുന്നത് സാധാരക്കാരിൽ സാധാരക്കാരായ കർഷകരും ഗ്രാമങ്ങളിൽ താമസിക്കുന്ന പാവപ്പെട്ട ജനങ്ങളുമാണ്. ഇതിന് അറുതി വരുത്താൻ വിവിധ രാജ്യങ്ങളിൽ സ്വീകരിച്ചു വരുന്ന നടപടി കേരളത്തിൽ അത്യാവശ്യമാണെന്ന് രാജൻ മാസ്റ്റർ പറഞ്ഞു. ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ നാരായണക്കുറുപ്പ്, കെ മോഹനൻ മാസ്റ്റർ, ടി എം പൗലോസ്, പി സി തോമസ്, പി കെ വിശ്വനാഥൻ, എം മുരളി, എം ബാലസുബ്രമണ്യം, കെ ഷാജികുമാർ, കെ വി സുരേന്ദ്രൻ, ഷാജു ചൊള്ളാമഠത്തിൽ, ജിമ്മി തോമസ് എന്നിവർ സംസാരിച്ചു. ശോഭനൻ, ഇ രമേശൻ, എം ഡി രാജൻ, ജലീൽ ചാലിക്കണ്ടി, വിജയൻ ആലച്ചാത്ത്, പി കുഞ്ഞിരാമൻ എന്നിവർ നേതൃത്വം നൽകി.
വന്യജീവികളിൽ നിന്ന് കർഷകരെയും കൃഷിക്കാരെയും സംരക്ഷിക്കുക; അഖിലേന്ത്യാ കിസാൻ സഭ താമരശ്ശേരിയിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു.
byWeb Desk
•
0