Trending

ഭരണാനുകുല സംഘടനകൾ തമ്മിൽ പോര് ;പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് .



താമരശ്ശേരി: താലൂക് ഓഫീസിൽ ഭണാനുകൂല സംഘടനകളായ എൻ ജി ഒ യൂണിയനും ജോയിന്റ് കൗൺസിലും തമ്മിലുള്ള തർക്കവും ജീവനക്കാരുടെ സമരവും കാരണം താലൂക് ഓഫീസ് നിശ്ചലമാവുന്നതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ താലൂക് ഓഫീസിൽ പ്രതിഷേധം നടത്തി .

നിരവധിപേർ താലൂക്ക് ഓഫീസിൽ എത്തിയെങ്കിലും ജീവനക്കാരുടെ സമരം മൂലം മടങ്ങുന്ന സഹജര്യത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഓഫീസിൽ എത്തിയതും പ്രതിഷേധത്തിന് നേതൃത്വം നൽകിയതും. തഹസിൽദാറുമായി നടന്ന ചർച്ചയിൽ ജീവനക്കാരുടെ സമരത്തെ കളക്ടർക്ക് റിപോർട്ട് ചെയ്യുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു
.
യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ എം പി സി ജംഷിദ് കാവ്യ വി ആർ കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ്, താമരശ്ശേരി ജസീർ അലി ,അഭിനന്ദ്, സിദ്ദിഖ് തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post