താമരശ്ശേരി: കെ എസ് ആർ ടി സി ബസ്സിൽ യാത്രകാരന് കുഴഞ്ഞു വീണു, കൽപ്പറ്റയിൽ നിന്നും പുതുപ്പാടി പെരുമ്പള്ളിയിലേക്ക് ടിക്കറ്റെടുത്ത ജസീൽ പി കെ എന്ന യാത്രക്കാരനാണ് ഈങ്ങാപ്പുഴ പിന്നിട്ടപ്പോൾ ബസ്സിൽ കുഴഞ്ഞു വീണത്. ഡ്രൈവർ അബ്‌ദുൾ ഗഫൂറും, കണ്ടക്ടർ സിന്ധും താമരശ്ശേരി താലൂക് ഹോസ്പിറ്റലിന്റെ മുന്നിൽ നിർത്തുകയും ബസ്സ് ആശുപത്രിക്ക് അകത്തേക്ക് കയറ്റാൻ സാധിക്കാതെ വന്നപ്പോൾ അതുവഴി ഒരു രോഗിയുമായി കാറിൽ പോകുകയായിരുന്ന മുനീർ വി പി ചുങ്കം,
അഷ്‌കർ ചുടലമുക്ക്
എന്നിവർ നിർത്തി ഇട്ട ബസ്സിൽ നിന്നും രോഗിയെ കാറിലേക്ക് കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു അടിയന്തിര ചികിത്സ ലഭ്യമാക്കി.