താമരശ്ശേരി: ഇന്നലെ വൈകുന്നേരം താമരശ്ശേരിക്ക് സമീപം അമ്പലമുക്കിൽ വെച്ച് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റ് മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്പലമുക്ക് കയ്യേലിക്കൽ മുഹമ്മദ് (71) മരിച്ചു. ഓമശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് അടിവാരം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച ബൈക്കാണ് ഇടിച്ചത്.
ഭാര്യ: ആയിശ.
മക്കൾ:നാസർ, യൂസഫ്, അഷറഫ്, അഷ്കർ, ഉമ്മർ, സിദ്ദീഖ്. മരുമക്കൾ: സഫിയ, ആമിന റംല, റനീന, ഷമീന, മോളൂട്ടി