Trending

സ്കൂൾ വാർഷികവും, യാത്രയയപ്പും ...

താമരശ്ശേരി:പള്ളിപ്പുറം എ എൽ പി സ്കൂൾ "തകധിമി '' 2025, സ്കൂൾ - നഴ്സറി വാർഷികവും - സ്കൂളിലെ പാചകത്തൊഴിലിൽ നിന്നും വിരമിക്കുന്ന കുട്ടികളുടെ പാത്തുത്താത്തക്കുള്ള യാത്രയയപ്പും - പതിനാറാം വാർഡ് മെംബർ ഖദീജ സത്താർ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് സ്വരൂപിച്ച സാമ്പത്തിക സമാഹരണം മുൻ പഞ്ചായത്ത് പ്രസിഡണ്ടും പി ടി എ പ്രസിഡണ്ടുമായിരുന്ന സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കൈമാറി - താമരശ്ശേരി സബ് ജില്ലാ എ ഇ ഒ പി.വിനോദ് മുഖ്യപ്രഭാഷണം നടത്തി. എം പിടി എ ചെയർപേഴ്സൺ ശ്യാമിലി സതീഷ് , എസ് എസ്ജി കൺവീനർ നാഗൻ മാസ്റ്റർ . മുൻ. പി ടി എ പ്രസിഡണ്ട് ഒപി അബ്ദുൾ നാസർ (ഭാവി) മുൻ എഛ്‌ എം. ദിലീപ് മാസ്റ്റർ . പി.ബാരി മാസ്റ്റർ - മാനേജർ പി എം ജയപ്രകാശ് മാസ്റ്റർ .കെ.പി. റഹിം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.





 പി.ടി. എ.പ്രസിഡണ്ട്. പി.വി.മുഹമ്മദ് പള്ളിപ്പുറം അദ്ധ്യക്ഷം വഹിച്ച യോഗത്തിൻ എച്ച് എം പി.എം ശ്രീജ ടീച്ചർ സ്വാഗതവും. പ്രവീൺ മാസ്റ്റർ നന്ദിയും പറഞ്ഞു.തുടർന്ന് നഴ്സറി - സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

Post a Comment

Previous Post Next Post